Archive | February, 2011

Tags: , , , ,

എന്തുകൊണ്ട് മുട്ട പൊട്ടിയില്ല?

Posted on 23 February 2011 by vadakkus

ഒരു കാക്ക അതിന്റെ കൂട്ടില്‍ ഒരു മുട്ട ഇട്ടു. എന്നാല്‍, മുട്ട കൂട്ടില്‍ നിന്ന് ഉരുണ്ട് താഴെ നിലത്തു വീണു. പക്ഷെ മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്?

തുടക്കകാരന്റെ ഭാഗ്യം. (beginners luck )

കാക്ക വീണ്ടും കൂട്ടില്‍ ഒരു മുട്ട ഇട്ടു. മുട്ട കൂട്ടില്‍ നിന്ന് ഉരുണ്ട് താഴെ നിലത്തു വീണു. പക്ഷെ മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്?

കഠിനാധ്വാനം (hard work)

കാക്ക പിന്നെയും മുട്ട ഇട്ടു. മുട്ട കൂട്ടില്‍ നിന്ന് ഉരുണ്ട് താഴെ നിലത്തു വീണു. പക്ഷെ മുട്ട ഇത്തവണയും പൊട്ടിയില്ല! എന്തുകൊണ്ട്?

പരിചയം (experience)

കാക്ക വീണ്ടും ഇട്ടു മുട്ട. മുട്ട കൂട്ടില്‍ നിന്ന് ഉരുണ്ട് താഴെ നിലത്തു വീണു. എന്നാല്‍  മുട്ട ഈ പ്രാവശ്യവും പൊട്ടിയില്ല! എന്തുകൊണ്ട്?

ഭയമില്ലായ്മ (not  afraid)

കാക്ക പിന്നെയും ഇട്ടു മുട്ട. കൂട്ടില്‍ നിന്നും ഉരുണ്ടു മുട്ട താഴെ വീണു. മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്? എന്തൊകൊണ്ട്??

അഹങ്കാരം.

മുട്ട ഇട്ടു മടുത്ത കാക്ക വീണ്ടും ഇട്ടു മുട്ട. കൂട്ടില്‍ നിന്നും ഉരുണ്ടു താഴെ വീണ മുട്ട, ഈ തവണ പൊട്ടി! എന്തുകൊണ്ടിങ്ങനെ?

എല്ലാം ദൈവത്തിന്റെ വികൃതികള്‍…

അതുകൊണ്ട് ഒരു പ്രാവശ്യം പൊട്ടിയില്ല എന്ന് കരുതി അഹങ്കരിക്കരുത്! മുട്ട പോട്ടുവേ.. :)

Comments (0)

Tags: , , ,

ലോട്ടറി ‘അടിക്കുന്നു’, കേരളം കൊള്ളുന്നു. ഭാഗം 2

Posted on 22 February 2011 by vadakkus

“പണമുണ്ടാക്കാന്‍ വേണ്ടി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍  പ്രത്യേകിച്ചും മലയാളി തയ്യാറാണ്!”

മനുഷ്യന്റെ ആത്യന്തിക ജീവിത ലക്‌ഷ്യങ്ങള്‍  തിന്നണം, കുടിക്കണം, ഉറങ്ങണം, ഇണ ചേരണം എന്നൊന്നുമല്ല. എങ്ങനെയെങ്ങിലും പണമുണ്ടാക്കണം എന്നണ്. ഒന്ന് ചിന്തിച്ചാല്‍, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കും പണം വേണമല്ലോ. അത് അത്ര എളുപ്പം കിട്ടുന്ന സാധനവുമല്ല. കാശുണ്ടാക്കാന്‍ പാരമ്പര്യം, വിവാഹം, അതി കഠിനമായി അധ്വാനിക്കുക എന്നിങ്ങനെയുള്ള നേരായ വഴികളുണ്ട്, അതിനെക്കാളുമേറെ വളഞ്ഞ ഒരുപാട് വേറെ വഴികളുമുണ്ട്. പക്ഷെ, അതിനും കഷ്ടപ്പെടണം, അസാമാന്യ കഴിവും ധൈര്യവും വേണം. ‘അധ്വാനിക്കാതെ എളുപ്പത്തില്‍ എങ്ങനെ പണക്കാരനാകം’ എന്ന് ചിന്തിച്ചു ജന്മം പാഴാക്കുന്ന കുഴിമടിയനായ ആവറേജ് മലയാളിക്ക് ഇന്നൊന്നും പറഞ്ഞിട്ടുമില്ല. പിന്നെ? ഒരേ ഉത്തരം: ലോട്ടറി!

മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് ലോട്ടറി. കേരളത്തില്‍, ലോട്ടറി ഒരു “സാംസ്കാരിക പ്രതിഭാസം” ആണ് എന്ന് വേണമെങ്കില്‍ പറയാം. സൈക്കളില്‍ ഒരു പലക മേലെ ടിക്കറ്റുകള്‍ അടുക്കി വച്ച് “നാളെ, നാളെ, നാളത്തെ കേരള” എന്ന അനൌന്‍സ്മെന്റുമായി കവലയിലും ബസ്‌ സ്റ്റാന്‍ഡിലും തെക്ക് വടക്ക് നടക്കുന്ന ‘ലോട്ടറിക്കാരന്‍’, കേരളത്തില്‍ ജനിച്ചു വളര്‍ന്ന ആരുടേയും ‘കുട്ടിക്കാല നൊസ്റ്റാള്‍ജിയയുടെ’ ഭാഗം പോലുമാണ്. ഒരു ‘ലോട്ടറി അടിച്ചിട്ട് വേണം ____ ഒന്ന് ചെയ്യാന്‍/സാധിക്കാന്‍” എന്ന ചിലരുടെ മനോഭാവം കണ്ടാല്‍, ലോട്ടറി അടിക്കുക എന്നത് ഭാഗ്യമല്ല, അവകാശമാണെന്ന് തോന്നിപ്പോകും. എങ്ങനെയെങ്കിലും കാശുണ്ടാക്കണം എന്ന ചിന്തയുടെ കൂടെ അധ്വാനിക്കുള്ള മലയാളിയുടെ വിമുഖതയും കൂടെ ആകുമ്പോള്‍ ലോട്ടറികള്‍ക്ക് ഹണിമൂണ്‍കാലം. പണമുണ്ടാക്കുക = ലോട്ടറി എന്ന് തന്നെയാണ് ചിന്താധാര. ലോട്ടറി ഇല്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കും പറ്റില്ല. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവയെല്ലാം ലോട്ടറി നിരോധിച്ചിട്ടും അത് കേരളത്തില്‍ നടക്കാത്തത് ഇതുകൊണ്ട് തന്നെ.

പച്ചക്കറി, കല്യാണചെറുക്കന്‍ മുതല്‍ സിനിമ മുതല്‍ ലോട്ടറി വരെ കേരളത്തില്‍ എന്നും അയല്സംസ്ഥാന ഐറ്റംസിനാണല്ലോ ഡിമാണ്ട്. എന്നിരുന്നാലും, സിക്കിമിലെയും ഭൂട്ടനിലെയും സര്‍ക്കാരുകള്‍ അടിച്ചിറക്കുന്ന, അല്ലെങ്കില്‍ അടിച്ചിറക്കുന്നു എന്ന് നമ്മളും അവരും വിശ്വസിച്ചിരുന്നതുപോലെയല്ല കാര്യങ്ങള്‍ എന്ന് ഈയിടെ മനസ്സിലാക്കിയെങ്കിലും, ആരും അത് കാര്യമാക്കാത്തിനു കാരണം ഈ ആര്‍ത്തി തന്നെ. തട്ടിപ്പ് ആണെങ്കിലും എങ്ങാനും അടിച്ചാലോ?

ഇത് ഒരു addiction കൂടിയാണ്, മദ്യപാനവും പുകവലിയും പോലെ. ചൂതാട്ടം (gambling) ചികിത്സ വേണ്ട ഒരു രോഗം തന്നെയാണ്. പക്ഷെ അതൊക്കെ ഇവിടെ പറയാന്‍ പറ്റുമോ? വിവരം അറിയും. അതുകൊണ്ട് പ്രിയപ്പെട്ട മലയാളികളെ, ലോട്ടറി എടുക്കു, എടുക്കു, അത് കഴിഞ്ഞു ബാക്കി വല്ലതും ഉണ്ടെങ്കില്‍ ഒരെണ്ണം അടിച്ചിട്ട് സിലസില ഹെയ് സിലസില എന്ന് പാടി, നാട്ടുകാരെയും തെറിവിളിച്ചു പോയിക്കിടന്നു ഉറങ്ങ്‌. നാളെ അടിച്ചാലും ഇല്ലെങ്കിലും, കൊള്ളും സംശയം വേണ്ട.

Comments (2)

Advertise Here
Advertise Here