Posted on 06 February 2012 by vadakkus
ടിന്റുമോന് ഒരിക്കല്‍ ഒരു (നോര്‍ത്ത് ഇന്ത്യന്‍) ഹിന്ദിക്കാരി ഗേള്‍ഫ്രെണ്ട് ഉണ്ടായിരുന്നു. പെണ്ണിന്റെ പേര് പായല്‍ (payal) എന്നായിരുന്നു. വളരെ സന്തോഷത്തോടെയാണ് അവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഒരു ദിവസം ഏതോ കാരണത്താല്‍ രണ്ടു പേരും അടി കൂടി എന്നന്നേക്കും ആയി പിരിഞ്ഞു. ടിന്റുമോന് സഹിച്ചില്ല. അവന് ആ വിഷമത്തില്‍ അന്ന് പോയി വെള്ളം അടിച്ചു വീലായി, സങ്കടം സഹിക്കാന്‍ വയ്യാതെ പാടാന്‍ തുടങ്ങി.
അടിച്ചു വീലായ ടിന്റുമോന് പാടിയതെന്ത്?
“പായലേ വിട… പൂപ്പലേ വിട… എന്നന്നേക്കും വിട!!”
Thank you thank you.
Posted on 23 February 2011 by vadakkus
ഒരു കാക്ക അതിന്റെ കൂട്ടില്‍ ഒരു മുട്ട ഇട്ടു. എന്നാല്‍, മുട്ട കൂട്ടില്‍ നിന്ന് ഉരുണ്ട് താഴെ നിലത്തു വീണു. പക്ഷെ മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്?
തുടക്കകാരന്റെ ഭാഗ്യം. (beginners luck )
കാക്ക വീണ്ടും കൂട്ടില്‍ ഒരു മുട്ട ഇട്ടു. മുട്ട കൂട്ടില്‍ നിന്ന് ഉരുണ്ട് താഴെ നിലത്തു വീണു. പക്ഷെ മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്?
കഠിനാധ്വാനം (hard work)
കാക്ക പിന്നെയും മുട്ട ഇട്ടു. മുട്ട കൂട്ടില്‍ നിന്ന് ഉരുണ്ട് താഴെ നിലത്തു വീണു. പക്ഷെ മുട്ട ഇത്തവണയും പൊട്ടിയില്ല! എന്തുകൊണ്ട്?
പരിചയം (experience)
കാക്ക വീണ്ടും ഇട്ടു മുട്ട. മുട്ട കൂട്ടില്‍ നിന്ന് ഉരുണ്ട് താഴെ നിലത്തു വീണു. എന്നാല്‍ മുട്ട ഈ പ്രാവശ്യവും പൊട്ടിയില്ല! എന്തുകൊണ്ട്?
ഭയമില്ലായ്മ (not afraid)
കാക്ക പിന്നെയും ഇട്ടു മുട്ട. കൂട്ടില്‍ നിന്നും ഉരുണ്ടു മുട്ട താഴെ വീണു. മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്? എന്തൊകൊണ്ട്??
അഹങ്കാരം.
മുട്ട ഇട്ടു മടുത്ത കാക്ക വീണ്ടും ഇട്ടു മുട്ട. കൂട്ടില്‍ നിന്നും ഉരുണ്ടു താഴെ വീണ മുട്ട, ഈ തവണ പൊട്ടി! എന്തുകൊണ്ടിങ്ങനെ?
എല്ലാം ദൈവത്തിന്റെ വികൃതികള്‍…
അതുകൊണ്ട് ഒരു പ്രാവശ്യം പൊട്ടിയില്ല എന്ന് കരുതി അഹങ്കരിക്കരുത്! മുട്ട പോട്ടുവേ..